ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ലോറിക്ക് മുകളില്‍ മരം കടപുഴകിവീണു
ബദിയഡുക്ക: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ലോറിക്ക് മുകളിലേക്ക് അക്കേഷ്യ മരം പൊട്ടിവീണു. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്വര്‍ഗ-വാണിനഗര്‍ റോഡിലെ ദേലന്താരുവില് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തെ തുടര്‍ന്നു റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇതേസമയം കിന്നിംഗാര്‍ ഗോളിയാടിയില് മറ്റൊരു മരം പൊട്ടിവീണു വൈദ്യുതി പോസ്റ്റ് തകര്‍ന്നതും ഗതാഗതതടസത്തിന് കാരണമായി. ആദൂര്‍ പൊലീസും കാസര്‍ഗോഡ് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് മരങ്ങള്‍ മുറിച്ചുനീക്കി രണ്ടിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്.