യുവാവ് തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: അമ്പലത്തറ ചുണ്ണംകുളത്ത് യുവാവ് തൂങ്ങി മരിച്ചു. അമ്പലത്തറയിലെ ചുമട്ടുതൊഴിലാളി ഉണ്ണികൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകന് സനൂപ് (24 ) ആണ് ബുധാനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഇലക്ട്രീഷ്യനായ സനൂപ് ജോലിക്ക് പോകാന്‍ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതു കൊണ്ട് വിട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. തൂങ്ങിയ നിലയില്‍ കണ്ട സനൂപിനെ ജില്ലാശുപതിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഏക സഹോദരി സബീന . അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
Comments
Post a Comment