ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം,ജില്ലാ കലക്ടറും വിദ്യാർത്ഥികളും നാട്ടുകാരും ഒന്ന് കൈ കോർത്തപ്പോൾ പത്മജക്ക് സ്നേഹ വീടൊരുങ്ങി

ചെറുവത്തൂര്‍: കഴിഞ്ഞ ഓഗസ്റ്റിലെ കനത്ത മഴയില്‍ വീടു തകര്‍ന്ന ചെറുവത്തൂര്‍ കാരിയിലെ കളത്തില്‍ വീട്ടില്‍ പത്മജയ്‌ക്ക്‌ ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ ഉറങ്ങാം. ജില്ലാകളക്‌ടറും വിദ്യാര്‍ത്ഥി കൂട്ടായ്‌മയും നാട്ടുകാരും കൈകോര്‍ത്താണ്‌ പത്മജയ്‌ക്കും കുടുംബത്തിനും സ്‌നേഹവീടൊരുക്കിയത്‌. പാലുകാച്ചല്‍ ഇന്നു നടക്കും. മഴയില്‍ വീടു തകര്‍ന്ന്‌ കാടങ്കോട്‌ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയപ്പോഴാണ്‌ ജില്ലാ കളക്‌ടര്‍ പത്മജയുടെ ദുരിതം കണ്ടറിഞ്ഞത്‌. തുടര്‍ന്ന്‌ സഹായിക്കാമെന്നു നല്‍കിയ വാക്കാണ്‌ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്‌. ജില്ലാ കളക്‌ടറുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്‌നേഹവീടൊരുക്കുന്നതിന്‌ കമ്പല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1990-92 പ്ലസ്‌ടു ബാച്ചിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മയും കാസര്‍കോട്ടെ അഭിഭാഷക മണിയമ്മയും സാമ്പത്തിക സഹായം നല്‍കി. രണ്ടുമുറികള്‍, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്നതാണ്‌ സ്‌നേഹവീട്‌.
പത്മജയുടെ ഭര്‍ത്താവ്‌ രവീന്ദ്രന്‍ സെക്യൂരിറ്റിജീവനക്കാരനായി ജോലി ചെയ്‌തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. ആര്യ, രേതു രവീന്ദ്രന്‍ എന്നിവര്‍ മക്കളാണ്‌. ചെറുവത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാധവന്‍ മണിയറ, വാര്‍ഡ്‌ മെമ്പര്‍ ഒ.വി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കമ്മിറ്റിയാണ്‌ വീട്‌ നിര്‍മ്മാണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌.

Comments

Popular posts from this blog

യുവാവ് തൂങ്ങി മരിച്ച നിലയില്‍

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍​ലോ​റി​ക്ക് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി​വീ​ണു