Posts

Showing posts from June, 2020

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍​ലോ​റി​ക്ക് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി​വീ​ണു

ബ​ദി​യ​ഡു​ക്ക: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍​ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് അ​ക്കേ​ഷ്യ മ​രം പൊ​ട്ടി​വീ​ണു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്വ​ര്‍​ഗ-​വാ​ണി​ന​ഗ​ര്‍ റോ​ഡി​ലെ ദേ​ല​ന്താ​രു​വി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു റോ​ഡി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​സ​മ​യം കി​ന്നിം​ഗാ​ര്‍ ഗോ​ളി​യാ​ടി​യി​ല്‍ മ​റ്റൊ​രു മ​രം പൊ​ട്ടി​വീ​ണു വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ന്ന​തും ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി. ആ​ദൂ​ര്‍ പൊ​ലീ​സും കാ​സ​ര്‍​ഗോ​ഡ് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി ര​ണ്ടി​ട​ത്തും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: അമ്പലത്തറ ചുണ്ണംകുളത്ത് യുവാവ് തൂങ്ങി മരിച്ചു. അമ്പലത്തറയിലെ ചുമട്ടുതൊഴിലാളി ഉണ്ണികൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകന് സനൂപ് (24 ) ആണ് ബുധാനാഴ്ച രാവിലെ  കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.  ഇലക്ട്രീഷ്യനായ സനൂപ് ജോലിക്ക് പോകാന്‍ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതു കൊണ്ട് വിട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. തൂങ്ങിയ നിലയില്‍ കണ്ട സനൂപിനെ ജില്ലാശുപതിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഏക സഹോദരി സബീന . അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം,ജില്ലാ കലക്ടറും വിദ്യാർത്ഥികളും നാട്ടുകാരും ഒന്ന് കൈ കോർത്തപ്പോൾ പത്മജക്ക് സ്നേഹ വീടൊരുങ്ങി

ചെറുവത്തൂര്‍: കഴിഞ്ഞ ഓഗസ്റ്റിലെ കനത്ത മഴയില്‍ വീടു തകര്‍ന്ന ചെറുവത്തൂര്‍ കാരിയിലെ കളത്തില്‍ വീട്ടില്‍ പത്മജയ്‌ക്ക്‌ ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ ഉറങ്ങാം. ജില്ലാകളക്‌ടറും വിദ്യാര്‍ത്ഥി കൂട്ടായ്‌മയും നാട്ടുകാരും കൈകോര്‍ത്താണ്‌ പത്മജയ്‌ക്കും കുടുംബത്തിനും സ്‌നേഹവീടൊരുക്കിയത്‌. പാലുകാച്ചല്‍ ഇന്നു നടക്കും. മഴയില്‍ വീടു തകര്‍ന്ന്‌ കാടങ്കോട്‌ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയപ്പോഴാണ്‌ ജില്ലാ കളക്‌ടര്‍ പത്മജയുടെ ദുരിതം കണ്ടറിഞ്ഞത്‌. തുടര്‍ന്ന്‌ സഹായിക്കാമെന്നു നല്‍കിയ വാക്കാണ്‌ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്‌. ജില്ലാ കളക്‌ടറുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്‌നേഹവീടൊരുക്കുന്നതിന്‌ കമ്പല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1990-92 പ്ലസ്‌ടു ബാച്ചിലെ വിദ്യാര്‍ത്ഥി കൂട്ടായ്‌മയും കാസര്‍കോട്ടെ അഭിഭാഷക മണിയമ്മയും സാമ്പത്തിക സഹായം നല്‍കി. രണ്ടുമുറികള്‍, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്നതാണ്‌ സ്‌നേഹവീട്‌. പത്മജയുടെ ഭര്‍ത്താവ്‌ രവീന്ദ്രന്‍ സെക്യൂരിറ്റിജീവനക്കാരനായി ജോലി ചെയ്‌തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. ആര്യ, രേതു രവീന്ദ്രന്‍ എന്നിവര്‍ മക്കളാണ്‌. ചെറുവത...